09 May 2024 Thursday

ആർ ആർ ടി വളന്റിയർമാരായി തഹസിൽദാർ നിയമിച്ചവരുടെ പാസ്സ് മെമ്പർമാർ തടഞ്ഞു വെക്കുന്നു:മുസ്ലിംലീഗ്

ckmnews

ആർ ആർ ടി വളന്റിയർമാരായി തഹസിൽദാർ നിയമിച്ചവരുടെ പാസ്സ് മെമ്പർമാർ തടഞ്ഞു വെക്കുന്നു:മുസ്ലിംലീഗ് 


ചങ്ങരംകുളം :ആലംകോട് ഗ്രാമ പഞ്ചായത്തിലെ ആർ ആർ ടി വളന്റിയർമാർക്കായി പൊന്നാനി തഹസീൽദാർ അനുവദിച്ച പാസ്സ് എൽ ഡി എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തടഞ്ഞു വെക്കുകയാണെന്ന് മുസ്ലിംലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.സംഭവത്തില്‍ മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത് കമ്മിറ്റി പൊന്നാനി തഹസിൽദാർക്ക് പരാതി നൽകി .ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് തഹസിൽദാർ ഇഷ്യൂ ചെയ്ത ഒന്നാം വാർഡിലെയും നാലാം വാർഡിലെയും


ആർ ആർ ടി പാസുകൾ  മെമ്പർമാർ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് കാണിച്ചാണ് മുസ്‌ലിം ലീഗ് തഹസിൽദാർക്ക് പരാതി നൽകിയത് .ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിപിഎം പ്രവർത്തകർക്ക് മാത്രം ആർ ആർ ടി കാർഡ് അനുവദിക്കുകയും പിന്നീട് യുഡിഫ് മെമ്പർമാർ പ്രധിഷേധിച്ചതിനെ തുടർന്ന് എല്ലാ വാർഡുകളിലും കളക്ടറുടെ സർക്യൂലർ പ്രകാരം ആർ ആർ ടി വളണ്ടിയർമാരെ അനുവദിക്കാമെന്ന് ഭരണസമിതി അറിയിച്ചെങ്കിലും തഹസിൽദാർക് ഗ്രാമ പഞ്ചായത്തിൽ നിന്ന് അയച്ച ലിസ്റ്റിൽ പല വാർഡുകളിലും കളക്ടറുടെ നിർദേശം ലംഘിച്ചു എന്ന് മാത്രമല്ല യൂ ഡി എഫ് പ്രവർത്തകർക്ക് ആർ ആർ ടി കാർഡ് അനുവദിക്കാതിരിക്കുകയാണ് ഭരണസമിതി ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെയാണ് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി പൊന്നാനി തഹസീൽദാർക്ക് പരാതി നൽകിയത്.