09 May 2024 Thursday

പോലീസ് ഉദ്യോഗസ്ഥർക്കും ട്രോമാകെയർ വളണ്ടിയർമാർക്കും ലഘു ഭക്ഷണം വിതരണം ചെയ്ത് സൗഹൃദ കൂട്ടായ്മ.

ckmnews

പോലീസ് ഉദ്യോഗസ്ഥർക്കും ട്രോമാകെയർ വളണ്ടിയർമാർക്കും ലഘു ഭക്ഷണം വിതരണം ചെയ്ത് സൗഹൃദ കൂട്ടായ്മ.


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ട്രോമാകെയർ വളണ്ടിയർമാർക്കും ഭക്ഷണം വിതരണം ചെയ്ത് മാതൃകയാവുകയാണ് കാഞ്ഞിയൂരിലെ സൗഹൃദ കൂട്ടായ്മ.ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെയും പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും,ട്രോമാകെയർ അംഗങ്ങൾക്കുമാണ് സുഹൃത്തുക്കളും ഞ്ഞൂർപാടം നിവാസികളായ ഷെഫീർ, സൈഫു, സഫീർ, റഫീക്ക്, എന്നിവര്‍ ചേര്‍ന്ന് ഭക്ഷണം വിതരണം ചെയ്ത്വരുന്നത്.ദീർഘദൂര യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന ലോറി തൊഴിലാളികൾക്കും ഇവർ ലഘു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ലോക്ക് ഡോൺ കാലത്ത് സഹായകരമാകുന്നു  പ്രവർത്തികൾ തുടരുമെന്നും ഇവര്‍ പറയുന്നു