09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ രാത്രിയില്‍ പെയ്ത മഴയില്‍ അസഹ്യമായ ദുര്‍ഗന്ധം ദുര്‍ഗന്ധം നിറഞ്ഞ മഴ പെയ്തത് വിവിധ മേഖലയില്‍ ആശങ്കയോടെ നാട്ടുകാര്‍

ckmnews

ചങ്ങരംകുളം മേഖലയില്‍ രാത്രിയില്‍ പെയ്ത മഴയില്‍ അസഹ്യമായ ദുര്‍ഗന്ധം 


ദുര്‍ഗന്ധം നിറഞ്ഞ മഴ പെയ്തത് വിവിധ മേഖലയില്‍ ആശങ്കയോടെ നാട്ടുകാര്‍


ചങ്ങരംകുളം:മേഖലയില്‍ രാത്രിയില്‍ പെയ്ത മഴയില്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ട തായി നാട്ടുകാര്‍.ശനിയാഴ്ച രാത്രി 8 മണിയോടെയാണ് വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തത്.മഴ പെയ്തതോടെ പലര്‍ക്കും അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടെങ്കിലും ഒറ്റപ്പെട്ട എന്തെങ്കിലും സംഭവം ആണെന്ന് കരുതി പലരും ഒഴിഞ്ഞ് മാറി.ഏറെ വൈകാതെ ദുര്‍ഗന്ധം നിറഞ്ഞ മഴ പലയിടത്തും പെയ്തതായി വാട്ട്സപ്പ് വഴി പലരും ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് തങ്ങളുടെ സ്ഥലത്തും ഇത്തരം ദുര്‍ഗന്ധം നിറഞ്ഞ മഴ പെയ്തായി  പലരും അറിയിച്ചത്.നരണിപ്പുഴ ഒതളൂര്‍ കല്ലുര്‍മ്മ മാന്തടം മൂക്കുതല കാഞ്ഞിയൂര്‍ ചങ്ങരംകുളം മാട്ടം ചിയ്യാനൂര്‍  ആലംകോട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ദുര്‍ഗന്ധം നിറഞ്ഞ മഴയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.കനത്ത മഴയില്‍ മുങ്ങിയ നൂറ് കണക്കിന് ഏക്കര്‍ പുഞ്ചക്കൃഷി വെള്ളത്തില്‍ കിടന്ന് വരുന്ന ദുര്‍ഗന്ധമവാം മഴ പെയ്തപ്പോള്‍ പുറത്ത് വന്നതെന്ന നിഗമനം ചിലര്‍ പങ്ക് വെച്ചെങ്കിലും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍.