09 May 2024 Thursday

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗൺ യൂത്ത് ലീഗ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേര്‍ന്ന് അണുവിമുക്തമാക്കി

ckmnews

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗൺ യൂത്ത് ലീഗ്,യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേര്‍ന്ന് അണുവിമുക്തമാക്കി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ 16 ആം വാർഡിൽ ഉൾപ്പെടുന്ന ചങ്ങരംകുളം പട്ടണം മെമ്പർ തെസ്‌നീം അബ്ദുൽബഷീറിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ്&യൂത്ത്‌ കെയർ ടീം അണുനശീകരണം നടത്തി. ദിവസങ്ങളായി ഗ്രാമപഞ്ചായത്തിലെ  വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും വീടുകളും അണു നശീകരണം നടത്തി വരികയാണ് യുഡിവൈഎഫ് പ്രവർത്തകർ.നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ട്രഷറർ ജഫീർ പള്ളിക്കുന്ന്,റാഷിദ് കോക്കൂർ, യൂത്ത്‌ കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡന്റ് അരുൺ ലാൽ ,സുഹൈർ എറവറാംകുന്ന്,ഹകീം പെരുമുക് ,ഹരിലാൽ എന്നിവർ നേതൃത്വം നൽകി.