09 May 2024 Thursday

പാവിട്ടപ്പുറം കലാസാഹിത്യ വേദി കലോത്സവത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു

ckmnews

പാവിട്ടപ്പുറം കലാസാഹിത്യ വേദി കലോത്സവത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം കലാ സാഹിത്യ വേദി ലോക് ഡൗൺ കാലത്ത്  വ്യത്യസ്ഥമായ ഒരു മത്സര പരിപാടിയുമായി രംഗത്ത്.മിമിക്രി, മോണോ ആക്ട്,മാപ്പിളപ്പാട്ട്, മലയാളഗാനം, ലളിത ഗാനം, മലയാളം പദ്യം ചൊല്ലൽ,ചിത്ര രചന, ബാങ്ക് വിളി, ഖിറാഅത് തുടങ്ങി ഒമ്പതിലേറെ മത്സരങ്ങൾ ഓൺലൈൻ ആയി പ്രായ വ്യത്യാസമില്ലാതെ, സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നിങ്ങനെ തരം തിരിച്ച് ഓൺലൈൻ കലോത്സവം എന്ന പേരില്‍ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.ഓൺലൈൻ കലോത്സവം എല്ലാ നിലക്കും പുതുമയും പ്രത്യേകതയും നിറഞ്ഞതാണെന്ന് പ്രോഗ്രാം മാനേജറും കോഡിനേറ്ററും കൂടിയായ സുബൈർ സിന്ദഗി പറഞ്ഞു. ലോക് ഡൗൺ സമയത്ത് ഓൺലൈൻ മത്സരം ആയത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സദസ്സ്  ഭയപ്പെടാതെ  വീട്ടിലിരുന്നു കൊണ്ട് പങ്കെടുക്കാൻ സാധിക്കും എന്നത് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ, പേര്, വയസ്സ്, സ്ഥലം വാട്സ്ആപ്പ് ഉള്ള കോൺടാക്ട് നമ്പർ സ്ഥലം എന്നിവ സഹിതം 7306662430 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി മാത്രം രജിസ്റ്റർ ചെയ്യണമെന്നും പാവിട്ടപ്പുറം കലാ സാഹിത്യ വേദി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

മെയ്‌  27 ന് ആണ് രെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി. ജൂൺ അഞ്ച് വരെയാണ് മത്സരങ്ങൾ നടക്കുന്നത്.