09 May 2024 Thursday

ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ പരിശോധ കൂടുതല്‍ ശക്തമാക്കി ചങ്ങരംകുളം പോലീസ്

ckmnews


ചങ്ങരംകുളം:ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയതോടെ വാഹന പരിശോധ കൂടുതല്‍  ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് വലിയ തുകയാണ് പിഴയായി ഈടാക്കുന്നത്.ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി വാഹനങ്ങളാണ് പോലീസ് പിടികൂടിയത്.അവശ്യസാധനങ്ങള്‍ ആര്‍ആര്‍ടി അംഗങ്ങള്‍ മുഖേനെ വാങ്ങണമെന്നും പൊതുജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഗ്രാമപഞ്ചായത്തും പോലീസും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു