09 May 2024 Thursday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു ചങ്ങരംകുളത്ത് സനാബസാറില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയായിരുന്നു

ckmnews

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളം:കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. മൂക്കുതല ഹൈസ്കൂളിന് സമീപം താമസിക്കുന്ന വിപിന്‍ (36) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വിപിന് ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെടുകയും, വീട്ടുകാർ വാർഡിലെ R R T അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസിൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചങ്ങരംകുളത്ത് സനാബസാറില്‍ ഐ വി സ്റ്റീൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു മരിച്ച വിപിന്‍. സംസ്കാരം ഇന്ന് (22-5-2021) പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ നടന്നു. അച്ഛൻ അശോകൻ, അമ്മ ഇന്ദിര, ഭാര്യ ഗ്രീഷ്മ , മകൾ നവോമിക (ഒന്നര വയസ്സ്).