09 May 2024 Thursday

ആലംകോട് പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൻ ഉടൻ ആരംഭിക്കണം: യൂത്ത് കോൺഗ്രസ്സ്

ckmnews

ആലംകോട് പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൻ ഉടൻ ആരംഭിക്കണം: യൂത്ത് കോൺഗ്രസ്സ് 


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഭരണസമിതി നിർദ്ധരരായ കോവിഡ് രോഗികളോട് കാണിക്കുന്ന അല ഭാവം അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് പരിതിയിൽ കമ്യൂണിറ്റി കിച്ചൻ ഉടൻ ആരംഭിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ്  ആവശ്യപ്പെട്ടു.കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ച് സ്വന്തമായി ക്വാറൻ്റെയിനിൽ കഴിയാൻ സാധിക്കാത്ത രോഗികൾക്ക്  സൗകര്യം ഒരുക്കാതെയും ലോക്ക് ഡൗൺ മൂലം ജോലി നഷ്ടമായി ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള പഞ്ചായത്തിലെ സാധാരണക്കാർക്ക് കമ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കാതെയും കോ വിഡ് രോഗികളോടും സാധരണക്കാരോടുംപഞ്ചായത്ത് ഭരണസമിതി നടത്തുന്ന അലഭാവം അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ്  ആലംകോട് പഞ്ചായത്ത് കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു.യുത്ത് കോൺഗ്രസ്സ് ആലംകോട് മണ്ഡലം പ്രസിഡൻ്റ് അരുൺ ലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ മണ്ഡലം ഭാരവാഹികളായ സുഹൈർ എറവറാംകുന്ന്,ഷൈജു കോക്കൂർ, ഹരിലാൽ ഒതളൂർ, അംഷിദ് കാളാച്ചാൽ,അബുതാഹിർ കോലളമ്പ്, സുനിൽ ഒത ളൂർ എന്നിവർ പങ്കെടുത്തു