09 May 2024 Thursday

ഡിവൈഎഫ്ഐ പടിഞ്ഞാറെമുക്ക് യൂത്ത് ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തില്‍ അണു നശീകരണം നടത്തി.

ckmnews

ഡിവൈഎഫ്ഐ പടിഞ്ഞാറെമുക്ക് യൂത്ത് ബ്രിഗേഡ് പ്രവർത്തകരുടെ നേതൃത്വത്തില്‍ അണു നശീകരണം നടത്തി.


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കോവിഡ് പോസറ്റീവ് രോഗികൾ ചികിത്സയിൽ ഇരുന്ന് രോഗമുക്തി നേടിയ വീടുകൾ  ഇടത്പക്ഷ യുവജന സംഘടന ഡിവൈ എഫ് ഐ പടിഞ്ഞാറെമുക്ക്  യൂണിറ്റ് യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി.അങ്ങാടിയിലെ നാലോളം വീടുകളിലെത്തിയാണ്  പ്രവർത്തകർ അണു നശീകരണം നടത്തിയത്.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എ പ്രയാൺ , ഡി.വൈ.എഫ്.ഐ ടൗൺ മേഖലാ പ്രസിഡന്റ് ഫ്ലെമിംഗ്, എസ്.എഫ്.ഐ ചാലിശ്ശേരി ലോക്കൽ സെക്രട്ടറി  അജിത് , ഡിവൈഎഫ്ഐ  പടിഞ്ഞാറ് മുക്ക്  യൂണിറ്റ് പ്രസിഡന്റ്  ഷാജൻ എന്നിവർ നേതൃത്വം നൽകി.