09 May 2024 Thursday

കോവിഡിന്റെ രണ്ടാം വരവിലും ദുരിതബാധിതര്‍ക്ക് കൈതാങ്ങായി ഓട്ടോ തൊഴിലാളി ആതിര സുരേഷ്

ckmnews

കോവിഡിന്റെ രണ്ടാം വരവിലും ദുരിതബാധിതര്‍ക്ക് കൈതാങ്ങായി ഓട്ടോ തൊഴിലാളി ആതിര സുരേഷ്


ചങ്ങരംകുളം:കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്ക് മുന്നില്‍ ഒരു കൈതാങ്ങായി സൗജന്യമായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചും സാമൂഹ്യസേവന രംഗത്ത് തന്റെ സേവനം ഉറപ്പിച്ച ആതിര സുരേഷ് എന്ന് വിളിക്കുന്ന കോക്കൂര്‍ സ്വദേശിയായ സുരേഷ് കോവിഡിന്റെ രണ്ടാം വരവിലും ദുരിതബാധിതര്‍ക്ക് കൈതാങ്ങായി സൗജന്യ സേവനങ്ങളുമായി സജീവമാകുന്നു.ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന സുരേഷ് തനിക്ക് ഓട്ടോ ഓടിച്ചാല്‍ കിട്ടുന്ന ചെറിയ വരുമാനം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീക്കി വെക്കുന്നത്.പ്രദേശത്ത് അസുഖബാധിതരായ ആളുകള്‍  സഹായ ഹസ്തങ്ങള്‍ക്കായി കൈ നീട്ടുമ്പോള്‍ തന്നാല്‍ കഴിയുന്ന വിതത്തിലുള്ള സഹായങ്ങള്‍ സ്വരുക്കൂട്ടി നല്‍കുന്നതിനും സുരേഷ് സജീവമാണ്.വര്‍ഷങ്ങളായി തുടരുന്ന സേവന പ്രവൃത്തികള്‍ അറിയുന്ന സുമനസുകള്‍ തന്നെ സുരേഷിന്റെ സൗജന്യസേവനങ്ങള്‍ക്ക് മനസ്സറിഞ്ഞ് സഹായം ചെയ്തു വരുന്നുണ്ട്.നകോവിഡ് മഹാമാരിയില്‍ ഉപജീവനം വഴിമുട്ടിയ നിരവധി കുടുംബങ്ങള്‍ക്കാണ് ഇപ്പോഴും ഭക്ഷ്യക്കിറ്റുകള്‍ സൗജന്യമായി എത്തിച്ച് നല്‍കുന്നത്.അവശ്യ മരുന്നുകള്‍ എത്തിച്ച് നല്‍കിയും രോഗികളെ ആശുപത്രിയില്‍ എത്തിച്ചും ജീവകാരുണ്യ രംഗത്ത് സജീവമായ സുരേഷ് അവിവാഹിതനാണ്