09 May 2024 Thursday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആലംകോട് പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയം: മുസ്‌ലീം ലീഗ്

ckmnews



കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആലംകോട് പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയം: മുസ്‌ലീം ലീഗ്


ചങ്ങരംകുളം :ആലങ്കോട് പഞ്ചായത്തിലെ  കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ തികഞ്ഞ പരാജയമാണെന്ന്  ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ  ഓൺലൈൻ യോഗം  വിലയിരുത്തി. കോവിഡ്-19 ഒന്നാം ഘട്ടത്തിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ച സമയത്തു അന്നത്തെ യു ഡി എഫ് ഭരണ സമിതി വിരലിലെണ്ണാവുന്ന രോഗികൾ മാത്രമുള്ള സമയത്തും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുകയും പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികളടക്കം ആയിരക്കണക്കിന് പേർക്ക് രണ്ടു നേരത്തെ ആഹാരം അവരുടെ താമസ സ്ഥലത്തു എത്തിച്ചു നൽകുകയും ചെയ്തിരുന്നു.കോവിഡ് രോഗികൾക്കും വിദേശത്തു നിന്നു വരുന്നവർക്കും കോറന്റൈൻ സൗകര്യമൊരുക്കുകയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും ആംബുലൻസ് സേവനം ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. മാത്രമല്ല കൊവിഡ് പോസിറ്റീവ് ആയ വീടുകളിൽ ആർ ആർ ടി വളണ്ടിയർമാരെ ഉപയോഗപ്പെടുത്തി പഞ്ചായത്തിന്റെ ചിലവിൽ അണുനശീകരണം നടത്തുകയും ചെയ്തിരുന്നു.


എന്നാൽ ഇന്ന് നമ്മുടെ പഞ്ചായത്തിൽ തന്നെ മുന്നൂറിലധികം കോവിഡ് രോഗികൾ ഉണ്ടായിട്ടും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാനോ കോറന്റൈൻ സൗകര്യങ്ങളൊരുക്കാനോ ഭരണസമിതി മുന്നോട്ടു വന്നിട്ടില്ല.


ആർ ആർ ടി വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പോലും ഭരണസമിതി പ്രതിപക്ഷ മെമ്പർമാരുടെ അഭിപ്രായങ്ങൾ  മുഖവിലക്കെടുക്കാതെ മിക്ക വാർഡുകളിലും  സി പി എം പ്രവർത്തകരെ മാത്രമാണ് ആർ ആർ ടി വളണ്ടിയർമാരായി തിരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ വാർഡുകളിലും എല്ലാവർക്കും പ്രാതിനിധ്യം നൽകി ആർ ആർ ടി വളണ്ടിയർമാരെ തിരഞ്ഞെടുക്കാൻ നേരത്തെ ധാരണയായിരുന്നു. 

എന്നാൽ അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോൾ 3, 15 തുടങ്ങിയ വാർഡുകളിൽ സി പി എം പ്രവർത്തകരെ മാത്രവും മറ്റു സി പി എം വാർഡുകളിൽ  കൂടുതലും സി പി എം പ്രവർത്തകരെയുമാണ് നിയമിച്ചിട്ടുള്ളത്. ദുരിതാശ്വാസ പ്രവർത്തനം പോലും രാഷ്ട്രീയ വൽക്കരിക്കുന്നതിനെ തിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും പൊന്നാനി തഹസിൽദാർക്ക് പരാതി കൊടുക്കാനും തീരുമാനിച്ചു.  കഴിഞ്ഞ യു ഡി എഫ് ഭരണസമിതി വളണ്ടിയർമാരെ തിരഞ്ഞെടുത്തപ്പോൾ എല്ലാ വാർഡിലും എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം  നൽകിയിരുന്നു.പ്രസിഡണ്ട് ബാപ്പിനു ഹാജി അധ്യക്ഷത വഹിച്ചു.അഷ്‌റഫ്‌ കൊക്കൂർ ഉത്ഘാടനം ചെയ്തു. ഷാനവാസ്‌ വട്ടത്തൂർ, അഹമ്മദുണ്ണി കാളാച്ചാൽ, എം കെ അൻവർ, ഹമീദ് ചിയ്യാനൂർ, എം അബ്ബാസലി, കെ വി എ കാദർ,  കെ എം ഹാരിസ്, കെ എം എ ജബ്ബാർ, ഓ വി സിദ്ധി, ടി വി അബ്ദുറഹ്മാൻ ഒതളൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.