09 May 2024 Thursday

മന്ത്രി വി അബ്ദുറഹിമാൻ്റെ ഹൈസ്കൂൾ പഠനം ഓർത്തെടുത്ത് എടപ്പാൾ

ckmnews

മന്ത്രി വി അബ്ദുറഹിമാൻ്റെ ഹൈസ്കൂൾ പഠനം ഓർത്തെടുത്ത് എടപ്പാൾ


എടപ്പാൾ:ന്യൂനപക്ഷക്ഷേമ, കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി അബ്ദുറഹിമാന്‍ എടപ്പാൾ ഗവ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. പഴയ കാലം ഓർത്തെടുത്ത് എടപ്പാളിലെ സഹപാഠികൾ. 1978 കാലഘട്ടത്തിലാണ് പത്താം ക്ലാസ് പഠനം എടപ്പാളിലെ സഹോദരിയുടെ വീട്ടിൽ നിന്ന് 

പൂർത്തിയാക്കിയത്.ഈ കാലഘട്ടത്തിൽ പഠിച്ചവരാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പായ വിദ്യസ്മൃതിയില്‍ ഓര്‍മകള്‍ പങ്ക് വച്ചത്. സംഭവം അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് സഹപാഠികളും സ്കൂൾ അധികൃതരും.രണ്ടാം പിണറായി മന്ത്രിസഭയിലെ മലപ്പുറത്തിന്റെ പ്രതിനിധിയാണ് വി. അബ്ദുറഹിമാന്‍ .താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന്  രണ്ടാം തവണയും ചരിത്ര വിജയം നേടിയാണ് വി. അബ്ദുറഹിമാന്‍ നിയമസഭയിലെത്തുന്നത്