09 May 2024 Thursday

സത്യപ്രതിജ്ഞ പന്തൽ കോവിഡ് ഐസലേഷൻ സെൻ്ററാക്കി പ്രയോജനപ്പെടുത്തണം:മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ

ckmnews

സത്യപ്രതിജ്ഞ പന്തൽ കോവിഡ് ഐസലേഷൻ സെൻ്ററാക്കി പ്രയോജനപ്പെടുത്തണം:മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ


ചങ്ങരംകുളം:പതിനഞ്ചാം കേരള നിയമസഭയുടെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായി ഉപയോഗിക്കുന്ന വിശാലമായ പന്തൽ രൂപം മാറ്റം വരുത്തി കോവിഡ് ഐസൊലേഷൻ  സെൻ്റർ ആക്കി പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ ആവശ്യപ്പെട്ടു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ  സത്യപ്രതിജ്ഞക്കായി ഒരുക്കിയിട്ടുള്ള മൂന്ന് പന്തലിന് 92000 സ്ക്വയർഫിറ്റ് വിസ്തീർണ്ണമുള്ള വലിയ പന്തൽ ഒരുക്കിയിട്ടുള്ളത്.ചടങ്ങുകൾക്ക് ശേഷം കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനായി ഇത് എഫ് എൽ ടി സി , ഐസൊലേഷൻ വാർഡ് എന്നിവയാക്കി  പ്രയോജനപ്പെടുത്തണമെന്നും

ചെറുകിട - ഇടത്തര വ്യാപാര - വ്യവസായികളുടെ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും 

തൊഴിൽ രഹിതമായ മേഖലകളിൽ ഉടമകൾക്കും ,തൊഴിലാളികൾക്കും കിറ്റിനു പുറമേ അടിയന്തിര സാമ്പത്തിക സഹായവും വേണമെന്നും

മലബാർ ഡവലപ്പ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി ആവശ്യപ്പെട്ടു.ഇടത് പക്ഷ സർക്കാർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രണ്ടാം  മന്ത്രിസഭയിൽ   മലബാറിന് തുല്യ  പരിഗണനയും കൂടാതെ പൊതുമരാമത്ത് ,ടൂറിസം ,തുറമുഖം, വനം , പ്രവാസി ,തദ്ദേശസ്വയ ഭരണം , എന്നിവ നൽകിയത് മലബാറിൻ്റെ സമഗ്ര വികസനത്തിന് ഏറെ ഗുണകരമാണെന്നും  സി പി ഐ യിൽ നിന്ന് മലബാറിന് മന്ത്രി പദം ഇല്ലാത്തത് ഖേദകരമാണെന്നും കൗൺസിൽ പറഞ്ഞു.

പുതിയ മന്ത്രി സഭക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.