09 May 2024 Thursday

റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലയിലെ പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് പൾസ്‌ ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു

ckmnews

റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലയിലെ പാലിയേറ്റിവ് ക്ലിനിക്കുകൾക്ക് പൾസ്‌ ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:ഭയപ്പെടേണ്ട കൂടെയുണ്ട് എന്ന സന്ദേശവുമായി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് ക്ലിനിക്കുകൾക്കും പൾസ്‌ ഓക്‌സി മീറ്റർ നൽകി റിട്ട. റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലാ കമ്മറ്റി മാതൃകയായി.കോവിഡ് മൂലം പാലിയേറ്റിവ് ക്ലിനിക്കുകളിൽ വൻ പ്രതിസന്ധി രൂപപെട്ടപ്പോഴും തങ്ങളുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ രോഗികൾക്കും മികച്ച പരിചരണം നൽകുന്നതിൽ പാലിയേറ്റിവ് ക്ലിനിക്കുകൾ ഒരു കുറവും വരുത്തിയിരുന്നില്ല ഈ അവസരത്തിൽ ഇവരെ ചേർത്തുപിടിക്കുകയാണ് റിട്ട. റവന്യൂ കൂട്ടായ്മ.ചങ്ങരംകുളത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത് മെമ്പർ ആരിഫ നാസറിൽ നിന്നും മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി വി.വി ഷബീർ ഏറ്റുവാങ്ങി റിട്ട.റവന്യൂ കൂട്ടായ്മ മലപ്പുറം ജില്ലാ സെക്രട്ടറിയും റിട്ട: ഡെപ്യൂട്ടി കളക്ടർ പി.പി.എം അഷ്‌റഫ് പദ്ധതി വിശദീകരിച്ചു റിട്ട. റവന്യൂ കൂട്ടായ്മ പൊന്നാനി താലൂക്ക് പ്രസിഡന്റ് കൃഷ്ണൻ നായർ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് ജോയിൻ സെക്രട്ടറിമാരായ കെ.അനസ്, ജബ്ബാർ പള്ളിക്കര, ഉസ്മാൻ എന്നിവർ പങ്കെടുത്തു.