09 May 2024 Thursday

കോട്ടെൻകുന്ന് കൂട്ടായ്മ ഇശൽ നിലാവ് പാട്ടു മത്സരം നടത്തി.

ckmnews

കോട്ടെൻകുന്ന് കൂട്ടായ്മ ഇശൽ നിലാവ് പാട്ടു മത്സരം നടത്തി.


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പവിട്ടപ്പുറത്തിനടുത്തുള്ള കോട്ടെൻകുന്നുകാരുടെ കൂട്ടായ്മ എന്നും വാർത്താ പ്രാധാന്യം നേടുന്ന ഗ്രാമ പ്രാദേശമാണ്.തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടി തോരണങ്ങൾ അടക്കമുള്ള പരസ്സ്യ പ്രചാരണങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിരോധിച്ചതും വാർത്തയിൽ ഇടം നേടിയിരുന്നു.ഇത്തവണത്തെ ഈദ് കാലം കോവിഡ് ദുരിതത്താൽ പ്രയാസം അനുഭവിക്കുന്ന കാലമായതിനാൽ വീടുകളിൽ ഇരുന്നു തന്നെ കൂട്ടായ്മയിലുള്ളവർക്കായി നടത്തിയ ഇശൽ നിലാവ് 2021 ഏറെ ശ്രദ്ധേയമായി.മത്സരത്തിൽ സുഗേഷ് ഒന്നാം സമ്മാനവും, ബവ്യ വാസു രണ്ടാം സമ്മാനവും,ഷൌക്കത്ത്, ഹർഷാദ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടെടുത്തു.