09 May 2024 Thursday

കമ്മ്യൂണിറ്റി കിച്ചനിലേക്ക് ജി.സി.സി ക്ലബ്ബ് അംഗങ്ങള്‍ സാമ്പത്തിക സഹായം നല്‍കി

ckmnews



ചങ്ങരംകുളം:കോവിഡ് രണ്ടാതരംഗത്തിൽ ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഏഴ് ദിവസത്തെ  ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം നൽകി ജി.സി.സി ക്ലബിലെ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ   ഗ്രാമത്തിനും ക്ലബ്ബിനും അഭിമാനമായി.കോവിഡ് കാലത്ത് ഗ്രാമത്തിലാരും ഭക്ഷണത്തിന് ബുദ്ധിമുണ്ട് നേരിടരുതെന്ന് കരുതിയാണ്  പ്രവാസിലോകത്ത് നിന്ന് ചാലിശ്ശേരി ചെറുവത്തൂർ വീട്ടിൽ   ജേഷ്ഠ- സഹോദരമാരുടെ മൂന്ന് മക്കളായ ഡെയ്സൺ വർഗ്ഗീസ് , ഡോ.ബിജു സൈമൻ ലണ്ടൻ  , ഗ്രീഗ്രറി കൊച്ചു  എന്നിവർ ചേർന്നാണ്  ഏഴ് ദിവസത്തേക്ക് സമൂഹ അടുക്കളയിലേക്ക് സാമ്പത്തിക സഹായം നൽകിയത്.പഞ്ചായത്ത് ഓഫീസിൽ വെച്ച് ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എം.എ.ഇക്ബാൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി സന്ധ്യ ക്ക് തുക കൈമാറി.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയ ഞ്ഞാലിൽ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ  , അസിസ്റ്റൻ്റ് സെക്രട്ടറി എസ്.ശ്രീജിത്ത്  എന്നിവർ പങ്കെടുത്തു.