09 May 2024 Thursday

പാല്‍ സംഭരണത്തില്‍ നിയന്ത്രണം: മില്‍മ പാല്‍ എടുക്കുന്നില്ല ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍:ലക്ഷങ്ങളുടെ നഷ്ടം

ckmnews

പാല്‍ സംഭരണത്തില്‍ നിയന്ത്രണം: മില്‍മ പാല്‍ എടുക്കുന്നില്ല


ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍:ലക്ഷങ്ങളുടെ നഷ്ടം


ചങ്ങരംകുളം:പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി.ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മാത്രം നൂറ് കണക്കിന് കര്‍ഷകരുടെ പാല്‍ മടക്കി.ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നതെന്നും അടിയന്തിരമായി സര്‍ക്കാര്‍ സംവിധാനം ക്ഷീരകര്‍ഷകരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നും കര്‍ഷകര്‍ പറയുന്നു.കാലത്ത് കുറച്ച് പാല്‍ മാത്രമാണ് മില്‍മ വാങ്ങിയതെന്നും വൈകിയിട്ട് 100 ലിറ്ററോളം പാല്‍ ഉണ്ടെന്നും ബാക്കി വന്ന പാലും വൈകിയിട്ട് കറന്നെടുക്കുന്ന പാലും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ചിയ്യാനൂരിലെ ക്ഷീര കര്‍ഷകും ഫാം ഉടമയുമായ റഷീദ് പറഞ്ഞു