09 May 2024 Thursday

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി

ckmnews

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവൃത്തികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മടത്തും പുറം, കോക്കൂർ ,മനക്കൽ കുന്ന്, വളയംകുളം ചങ്ങരംകുളം ബാങ്കുകൾ പരിസരം,ആലംകോട് പഞ്ചായത്ത്,ഹോമിയോ ഡിസ്പെൻസറി, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ,എന്നീ സ്ഥലങ്ങളിൽ അണുവിമുക്തമാക്കി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ ലാൽ കോക്കൂർ , വൈസ് പ്രസിഡണ്ട് സുഹൈർ എറവറാംകുന്ന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാന സ്ഥലങ്ങളില്‍ അണുനശീകരണ പ്രവൃത്തികള്‍ നടത്തിയത്.