09 May 2024 Thursday

നന്നംമുക്ക് പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്ഐ-സിഐടിയു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കൈമാറി

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്ഐ-സിഐടിയു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കൈമാറി


ചങ്ങരംകുളം: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നന്നംമുക്ക് പഞ്ചായത്തിൽ കോവിഡ് - 19 എമർജൻസി ഓട്ടങ്ങൾക്ക് മൂക്കുതലയിലെ   CITU - DYFI പ്രവർത്തകർ വാഹനങ്ങള്‍ വിട്ടുനൽകി.രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നവർക്കും,രോഗം കടുത്ത് ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നവർക്കും വാഹനങ്ങൾ കിട്ടാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് മൂക്കുതലയിലെ  CITU - DYFI പ്രവർത്തകർ സൗജന്യമായി വാഹനങ്ങളുമായി രംഗത്ത് വന്നത്.മൂക്കുതലയിലെ പി.പി.ഫിറോസ്, ഷാൻ മോട്ടോർസിൻ്റെ ഉടമ പി.പി.ഷെമീർ എന്നിവരാണ് കോവിഡ് എമർജൻസിക്ക് വാഹനങ്ങള്‍ വിട്ട് നല്‍കിയത്.രണ്ട് വാഹനങ്ങളിലുമായി ആകാശ്, അരുൺ.കെ, നിജിൻ.പി, അൻവർ.കെ എന്നിവർ ഡൈവർമാരായി സേവനമനുഷ്ടിക്കുന്നു. വാഹനങ്ങൾ സജ്ജമാക്കി നിരത്തിലിറക്കുന്നതിന് എം.അജയഘോഷ്, ഒ.പി. പ്രവീൺ, സി.കരുണാകരൻ, സാബിത്.പി, ഷാരോൺ എന്നിവർ നേതൃത്വം നൽകി.