09 May 2024 Thursday

നാസ്കോ ഡയഗ്നോ സെന്റര്‍ പുലിക്കാട് പ്രവര്‍ത്തനം ആരംഭിച്ചു

ckmnews

നാസ്കോ ഡയഗ്നോ സെന്റര്‍ പുലിക്കാട് പ്രവര്‍ത്തനം ആരംഭിച്ചു


ചങ്ങരംകുളം:കോലളമ്പ് പുലിക്കാട് പുതുതായി ആരംഭിച്ച നാസ്കോ  ഡയഗ്നോ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഹാഫിസ് മുഹമ്മദ് അസ്ഹദുൽ ജുവനി ഉദ്ഘാടനം ചെയ്തു.നാസ്കോ ഗ്രൂപ്പ് ഡയറക്ടർ  യൂനാനി ഹക്കീം എ വി അബ്ദുൽ ജലീൽ  എ വി മുഹമ്മദ് ബാദുഷ എന്നിവർ സംബന്ധിച്ചു.നാസ്കോ ഗ്രൂപ്പിന്റെ അഞ്ചാമത് ശാഖയാണ് പുലിക്കാട് ആരംഭിച്ചതെന്നും മികച്ചരീതിയില്‍ കുറഞ്ഞ ചിലവില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ ലഭ്യമാക്കുമെന്നും ഉടമ അബ്ദുല്‍ ജലീല്‍ പറഞ്ഞു.