26 April 2024 Friday

പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം:മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി

ckmnews


ചങ്ങരംകുളം: ജീവിതം ദുരിതത്തിലായ പ്രവാസികളുടെ മടങ്ങിവരവിനുള്ള യാത്രാ ചിലവ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഏറ്റെടുക്കാനുള്ള നടപടി  സ്വീകരിക്കുക.പ്രവാസി പുനരാധിവാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി യുടെ നിർദേശ പ്രകാരം കേരളത്തിലെ 25000 ഓളം വരുന്ന ബൂത്ത് കമ്മിറ്റികള്‍ പ്രവാസികൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പരിപാടിയുടെ ഭാഗമായി ആലങ്കോട്  മണ്ഡലത്തിലെ102 ആം ബൂത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ഹക്കീം നേതൃത്വം നല്‍കി