09 May 2024 Thursday

വേനൽ മഴ -കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം - സ്വതന്ത്ര കർഷകസംഘം മലപ്പുറം ജില്ല കമ്മിറ്റി

ckmnews

വേനൽ മഴ -കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണം - സ്വതന്ത്ര കർഷകസംഘം മലപ്പുറം ജില്ല കമ്മിറ്റി


മലപ്പുറം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത കനത്ത വേനൽമഴയിൽ പൊന്നാനി കോൾ  മേഖലയിലുണ്ടായ കൃഷി നാശത്തിന്ന് യുദ്ധകാലടി സ്ഥാനത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മറ്റിബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു നന്നമുക്ക് പെരുമ്പാടപ്പ്പഞ്ചായത്തുകളിൽ ഉൾപ്പെട്ട 500 ഏക്കർ വരുന്ന കൊയ്യാറായ നെല്ല് തിരുത്തിമ്മൽ കോളിൽ മാത്രം വെള്ളം മുങ്ങിയിരിക്കയാണ് കോളിലെ വെള്ളം മഴ നിന്നാൽ വെള്ളം പുറത്തേക്ക് പമ്പ് ചെയ്തു നെല്ല് കൊയ്തെടുക്കാൻ കഴിയുമോ എന്ന് അധികാരികൾ പരിശോദിക്കപ്പെടണമെന്നും ഇതിന് കർഷകർക്ക് സൗകര്യം ഒരുക്കണമെന്നുംയോഗം ആവശ്യപ്പെട്ടു മറ്റു പാടശേകാരങ്ങളിലെ ഏക്കർകണക്കിന് കൊയ്യാറായനെൽപാടത്തും മഴവെള്ളം കയറി കൃഷി നാശം ഉണ്ടായിടട്ടുണ്ട്. കടം വാങ്ങിയും ,വിററും കൃഷി ചെയ്ത കർഷകർക്ക് ലക്ഷക്കണക്കിന്ന് രൂപയുടെനഷ്ടമാണ് സംഭവിച്ചിരിക്കുന്നത് .യുദ്ധ കാലടി സ്ഥാനത്തിൽ നഷ്ടം കണക്കാക്കി മുഴുവൻ തുകയും വളരെ പെട്ടെന്ന് തന്നെ കർഷകർക്ക് ലഭിക്കാൻ വേണ്ട   നടപടിയെടുക്കണമെനന്നും, കൊയ്ത നെല്ല്  സപ്പെക്കോ ഇനിയും കൊണ്ടുപോയിട്ടില്ല ഇത്‌ കർഷകരെ വലിയ പ്രശ്നങ്ങൾ സൃഷ്ട്ടിചിരികയാണ് ഇതിന് ഉടൻ പരിഹാരം കാണണമെന്നും സ്വതന്ത്ര കർഷക സംഘംജില്ലാ ഭാരവാഹിഓൺലൈൻ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് പി.പി യൂസഫലി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെ ക്രട്ടരി.കെ.കെ.നഹ, ടി .മൂസ്സ ഹാജി മലപ്പുറം,പി.കെ അബ്ദുറഹിമാൻകൊണ്ടോട്ടി , ടി.പി. ഹൈദരലി തവനൂർ,എ ഹൈദ്രോസ് ഹാജിതിരൂർ , സി.അബ്ദുൾ കരീംകോട്ടക്കൽ, അഡ്വ: ആരിഫ് താനൂർ ,സി.അബൂബക്കർ ഹാജിതിരുരങ്ങാടി,ലുക്ക്മാൻ അരീക്കോട്, പി.എ സലാംമലപ്പുറം , ടി.പി സിദ്ധീഖ് നിലമ്പുർ , കെ.പി.ഉമ്മർ മഞ്ചേരി. യു.കുഞ്ഞിമുഹമ്മദ് മങ്കട, കെ .കലാം മാസ്റ്റർ വള്ളിക്കുന്നു എന്നിവർ പങ്കെടുത്തു