09 May 2024 Thursday

കോവിഡ് പ്രതിരോധ പ്രവർത്തനം;അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു

ckmnews

കോവിഡ് പ്രതിരോധ പ്രവർത്തനം;അഞ്ചാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ മരുന്നുകൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നന്നംമുക്ക് പഞ്ചായത്തിലെ 5-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. വാർഡ് മെമ്പർ മുസ്തഫ മരുന്ന് വിതരണത്തിന് നേതൃത്വം വഹിച്ചു. ആർ. ആർ.ടി അംഗങ്ങളായ മുജീബ്, അനസ്, റിയാദ് എന്നിവരും നേതൃത്വം നല്‍കി