09 May 2024 Thursday

ശക്തമായ മഴ തുടരുന്നു ചെറവല്ലൂരിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണു

ckmnews

ശക്തമായ മഴ തുടരുന്നു ചെറവല്ലൂരിൽ വീടിന് മുകളിലേക്ക് തെങ്ങ് വീണു


ചങ്ങരംകുളം:ശക്തമായ കാറ്റിലും മഴയിലും പലയിടത്തും നാശം തുടരുന്നു.ചിറവല്ലൂരില്‍ വീടിന് മുകളിൽ തെങ്ങുവീണ് വീടിന് കേടുപാട് സംഭവിച്ചു.ചങ്ങരംകുളം ചെറവല്ലൂർ പുവ്വാങ്കര ഷൗക്കത്തിൻ്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിനു മുകളിലെ ഷീറ്റും സൺഷൈഡും തകർന്നു.അപകടത്തില്‍ ആർക്കും പരിക്കില്ല.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ പലസ്ഥലത്തും മരങ്ങളും തെങ്ങുകളും വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.വൈദ്യുതി കാലുകളും ലൈന്‍കമ്പികളും പൊട്ടി പലയിടത്തും വൈദ്യുതി മുടങ്ങുന്നതും പതിവായിട്ടുണ്ട്