26 April 2024 Friday

മൂക്കുതല ചേലക്കടവ് റോഡില്‍ വഴിയാത്രികര്‍ക്ക് ഭീഷണിയായി ട്രാന്‍സ്ഫോര്‍മര്‍

ckmnews



ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ വാഹനങ്ങള്‍ക്കും വഴിയാത്രികര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഒരു തരത്തിലുള്ള സുരക്ഷാ കവചവും ഇല്ലാതെ റോഡിൽ നിൽക്കുന്ന  ട്രാൻസ്ഫോർമർ ഗുരുതരമായ  അപകട ഭീഷണിയാണ് ഉയർത്തുന്നത്.റോഡ് സൈഡിൽ ചെറിയ കുട്ടികൾപോലും കയ്യെത്തുന്ന ഉയരത്തിലാണ് ഫ്യൂസുകൾ സ്ഥാപിച്ചിട്ടുള്ളത്.കെഎസ്ഇബി അധികൃതർ എത്രയും പെട്ടെന്ന് ട്രാൻസ്ഫോമറിന് ചുറ്റം സുരക്ഷ ക്രമീകരണം ഒരുക്കണമെന്ന് നാട്ടുകാരായ ബബീഷ് പെരുംമ്പാത്തയിൽ ശ്രീജിത്ത് തച്ചൻകാട് വിഷ്ണു തച്ചൻകാട് എന്നിവർ ആവശ്യപ്പെട്ടു