09 May 2024 Thursday

സംസ്ഥാന സര്‍ക്കാരിന്റെ ഡ്രൈ ഡേ ചലഞ്ച് ഏറ്റെടുത്ത് എസ് വൈ എസ് പ്രവര്‍ത്തകരും

ckmnews

സംസ്ഥാന സര്‍ക്കാരിന്റെ ഡ്രൈ ഡേ ചലഞ്ച് ഏറ്റെടുത്ത് എസ് വൈ എസ് പ്രവര്‍ത്തകരും


ചങ്ങരംകുളം :സംസ്ഥാന സർക്കാർ ശുചിത്വ ദിനമായി പ്രഖ്യാപിച്ച ഡ്രൈ ഡേ ചലഞ്ചിൽ എസ് വൈ എസ് പ്രവർത്തകരും പങ്കാളികളായി. സ്വന്തം വീടും പരിസരവും ശുചീകരിക്കുക എന്നതിനാണ് പ്രാധാന്യം നൽകിയത്.മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, മാരകമായ രോഗം പരത്തുന്ന കൊതുകുകൾ പെറ്റു പെരുകുന്ന  ഇടങ്ങൾ ഒഴിവാക്കുക, മഴയോടൊപ്പം രോഗങ്ങൾ പടരുന്ന സാഹചര്യം ഇല്ലാതാക്കുക, ജൈവ - അജൈവ മാലിന്യങ്ങൾ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു സംസ്കരിക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എടപ്പാൾ സോണിലെ ആയിരത്തോളം പ്രവർത്തകരുടെ  വീടുകളിൽ നടന്ന ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സോൺ ജനറൽ സെക്രട്ടറി പി.പി നൗഫൽ സഅദി കല്ലൂർമ്മ നിർവഹിച്ചു.