09 May 2024 Thursday

ചാലിശ്ശേരി വട്ടേനാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഡിസിസി സെൻ്റർ:നടപടികള്‍ ആരംഭിച്ചു

ckmnews

ചാലിശ്ശേരി വട്ടേനാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ

ഡിസിസി സെൻ്റർ:നടപടികള്‍ ആരംഭിച്ചു


ചങ്ങരംകുളം: തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ,വട്ടേനാട് ഗവ :ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ   ഡിസിസി സെൻററുകളാക്കാൻ ബ്ളോക്ക് പഞ്ചായത്ത്  നടപടികൾ ആരംഭിച്ചു.പഞ്ചായത്തുകളിൽ കോവിഡ് രണ്ടാം തരംഗ രോഗവ്യാപന വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം  ചേർന്നിരുന്നു.ഇതിനോട് ചേർന്ന് ബേളാക്ക് പ്രസിഡൻ്റ് അഡ്വ വി.പി.റെജീനയുടെ നേതൃത്വത്തിൽ ചാലിശ്ശേരി സ്കൂൾ , വട്ടേനാട് സ്കൂൾ എന്നിടങ്ങളിൽ തദ്ദേശ സ്ഥാപന പ്രസിഡൻ്റുമാർ , പഞ്ചായത്തംഗങ്ങൾ , ആരോഗ്യ വകുപ്പ് എന്നിവർ സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നൂറ്റിയൻപത് പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നതിനാണ് തീരുമാനം.നിലവിൽ ഈ മാസാദ്യം ബ്ലോക്ക് പഞ്ചായത്താരംഭിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്കിൻ്റെ നേതൃത്വത്തിൽ ആംബുലൻസ് ,മരുന്ന് ,മെഡിക്കൽ ഉപകരണങ്ങൾ , അണുനശീകരണം എന്നീ അടിയന്തിര സഹായങ്ങൾക്ക് പുറമെ  കോവിഡ് പരിശോധനക്കായി അഞ്ച് ലക്ഷം രൂപക്കുള്ള ആൻ്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ  ഭരണ സമിതി സ്വീകരിച്ചു.കൂടാതെ  കിടപ്പ് രോഗികൾക്ക് പ്രതീക്ഷ പാലിയേറ്റീവ് ക്ലിനിക്കിലെ ഹോം കെയർ വിഭാഗത്തിൻ്റെ സഹായത്തോടെ  പരിചരണം ഉറപ്പ് വരുത്തുന്നതിന് രോഗികളുടെ ബന്ധുക്കൾക്ക് ഹെൽപ്പ് ലൈൻ നമ്പറിൽ  ബന്ധപ്പെടാം ആരും ഒറ്റപ്പെട്ട് പോകാതിരിക്കാൻ ബ്ലോക്ക് ഹെൽപ്പ് ഡെസ്ക്ക് എപ്പോഴും കൂടെയുണ്ടെന്നും പ്രസിഡൻ്റ് അറിയിച്ചു.ഡി സി സി സെൻ്ററുകൾക്കായി സ്കൂൾ   പരിശോധനക്ക് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ , പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ , സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രഡ് ഡോ.ലിജീഷ് ,മുൻ പഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ,പഞ്ചായത്തംഗം വി.എസ് ശിവാസ് ,പി .വി രജീഷ് ,പി ടി എ വൈസ് പ്രസിഡൻ്റ് ബാബു നാസർ , മുൻ പഞ്ചായത്തംഗം പ്രദീപ് ചെറുവാശ്ശേരി  എന്നിവർ  പങ്കെടുത്തു .