09 May 2024 Thursday

സമൂഹ അടുക്കളയിലേക്ക് പെരുമണ്ണൂർ പിഎഫ്എ ക്ലബ്ബ് അരിയും പച്ചക്കറികളും നൽകി

ckmnews

സമൂഹ അടുക്കളയിലേക്ക് പെരുമണ്ണൂർ പിഎഫ്എ ക്ലബ്ബ് അരിയും  പച്ചക്കറികളും നൽകി


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് പെരുമണ്ണൂർ പിഎഫ് എ ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളും നൽകിയത് മാതൃകയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ വി  സന്ധ്യ ക്ലബ്ബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ൻ , സെക്രട്ടറി  ഗോപിനാഥൻ കുറുപ്പത്ത് എന്നിവരിൽ നിന്ന് പല വ്യജ്ഞനങ്ങളും പച്ചക്കറിയും ഏറ്റുവാങ്ങി.ക്ലബ്ബിൻ്റെ കരുതൽ ഗ്രാമത്തിന്  ഏറെ അഭിനന്ദനാർഹവും ,മാതൃകയുമാണെന്ന്  പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എൻ സാവിത്രികുട്ടി , അസിസ്റ്റൻറ് സെക്രട്ടറി എസ്.ശ്രീജിത്ത് ,പഞ്ചായത്ത് മെമ്പർമാരായ പി.വി രജീഷ്  , വി.എസ് ശിവാസ് , ഹുസ്സൈൻ പുളിയൻഞാലിൽ  , വിജേഷ് കുട്ടൻ എന്നിവരും  ക്ലബ്ബ്എക്സിക്യൂട്ടീവ് മെമ്പർ മാരായ സുകുമാരൻ  ,സുരേഷ് ,എം വി  ജയൻ തുടങ്ങിയവരും പങ്കെടുത്തു.