09 May 2024 Thursday

കനത്ത കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി ഒരു ഗ്രാമം സേവന സന്നദ്ധരായി കോക്കൂരിലെ ഒരു ചെറു സംഘം

ckmnews

കനത്ത കാറ്റിലും  മഴയിലും വൈദ്യുതി മുടങ്ങി ഒരു ഗ്രാമം


സേവന സന്നദ്ധരായി കോക്കൂരിലെ ഒരു ചെറു സംഘം

      

ചങ്ങരംകുളം:കോക്കൂർ കൊച്ചു ഗ്രാമം രണ്ടു മൂന്ന് ദിവസമായി തോരാത്ത മഴയിലാണ് അങ്ങിങ്ങ് കോവിഡ് രോഗഭീതി ഇതിനിടയിലാണ് ഇന്നലെ രാത്രി മുതൽ  സി.എ. ച്ച് നഗർ ഭാഗത്ത് എട്ടോളം വീടുകളിൽ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടത്.മരം കടപുഴകി വീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായത്.പലരുടെയും വാട്ടർ ടാങ്കുകൾ കാലിയായി വെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായി.ഇലക്ട്രിസിറ്റി അധികൃതരെ വിളിച്ചപ്പോൾ കൈ മലർത്തി കാലവർഷക്കെടുതി മൂലം വളരെ തിരക്കാണെന്നും രണ്ടു ദിവസം കഴിഞ്ഞേ നന്നാക്കൂ എന്നും പറഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലായി ! വിവരമറിഞ്ഞാണ് മുസ്ലിം യൂത്ത് ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറു സംഘം അവരുടെ തന്നെ റിലീഫ് സെല്ലിന്റെ ജനറേറ്ററുമായി സ്ഥലത്തെത്തി ആവശ്യമുള്ള വടുകളിലൊക്കെ വൈദ്യുതി കണക്ഷൻ കൊടുത്ത് പ്രശ്നത്തിന് പരിഹാരം കണ്ടത്.ഫാസിൽ കെ.എം,എൻ നൗഷാദ് ജാംഷിദ് കെ.വി.സുരേഷ് പി.പി, എൻഎച്ച് ഷമീർ , അക്ബർ പുല്ലുണിയിൽ തുടങ്ങിയവരാണ് നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നൽകിയത്.