09 May 2024 Thursday

കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി കെ.എസ് യു പ്രവർത്തകർ

ckmnews

കനത്ത മഴയെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി കെ.എസ് യു പ്രവർത്തകർ


ചങ്ങരംകുളം:കാലവർഷം രൂക്ഷമായതിനെ തുടർന്ന് മതിൽ തകർന്നു വീണ് ഗതാഗതം തടസപ്പെട്ട കാഞ്ഞിയൂർ കിളിയം കുന്ന് റോഡ് ഗതാഗത ഗോഗ്യമാക്കി കെ. എസ്. യു കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ.വാർഡ് മെമ്പർ വി. കെ.നൗഷാദിന്റെ നേതൃത്വത്തിൽ കെ. എസ്. യു.  കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകരായ നബീൽ, അനസ് കെ. എസ്, റാഷിഫ് എന്നിവർ ചേർന്നാണ് മതിൽ തകർന്ന് റോഡിൽ വീണ കല്ലുകൾ നീക്കം ചെയ്തത്. വാർഡിലെ മറ്റു സേവന പ്രവര്‍ത്തന രംഗത്തും സജീവമാണ് യുവാക്കള്‍