09 May 2024 Thursday

ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി മുടങ്ങി

ckmnews

ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി മുടങ്ങി


ചങ്ങരംകുളം:സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി മുടങ്ങി.ശനിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിക്കര റോഡിലാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്.റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.വൈദ്യുതി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്ത് അപകടാവസ്ഥക്ക് പരിഹാരം കണ്ടു.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.കനത്ത കാറ്റിലും മഴയിലും പല സ്ഥലത്തും ലൈന്‍ പൊട്ടി വൈദ്യുതി മുടങ്ങിയിട്ടുണ്ട്.