26 April 2024 Friday

പന്താവൂക്കാര്‍@ഓവര്‍സീസ് ജീവസ്പന്ദനം സൗജന്യ ഡയാലിസിസിന് ധനസഹായം നല്‍കി

ckmnews



ചങ്ങരംകുളം:പന്താവൂക്കാർ @ ഓവർസീസ്

 എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം പ്രവാസി വെൽഫയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജീവസ്പന്ദനം സൗജന്യ ഡയാലിസിസ് സെൻററിനുള്ള ധനസഹായം ജമാൽ പന്താവൂർ കൈമാറി.ജീവസ്പന്ദനം പ്രസിഡണ്ട് അടാട്ട് വാസുദേവൻ ഏറ്റുവാങ്ങി.എൻ.വി.സുബൈർ, ബുഷ്റ മുഹമ്മദ് കാഞ്ഞിയൂർ എന്നിവർ സംബന്ധിച്ചു.