09 May 2024 Thursday

തീരദേശത്തെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കണം:മുസ്ലീം ലീഗ്

ckmnews

തീരദേശത്തെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കണം:മുസ്ലീം ലീഗ്


പൊന്നാനി:സംസ്ഥാനത്ത് രൂപപ്പെട്ട ന്യൂനമർദ്ധത്തിൻ്റെ ഭാഗമായി ഉണ്ടായിട്ടുള്ള കടൽക്ഷോഭത്തിൽപൊന്നാനി,വെളിയങ്കോട്,പാലപ്പെട്ടി മേഖലയിലെ തീരപ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള ജനങ്ങളുടെ ആശങ്ക അകറ്റാനും,അടിയന്തിര സഹായം എത്തിക്കാനും സർക്കാർ തയ്യാറാകണമെന്ന് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.വീട് നഷ്ടപ്പെട്ടവർ, ആരാധനാലയങ്ങൾക് സംഭവിച്ച നഷ്ടം,കടലാക്രമണത്തിൽ നിന്നും രക്ഷ നേടാൻ വീട് വിട്ടു പോയവർ,കോവിഡിൻ്റെ ആശങ്കയാൽ ദുരിതാശ്വാസ കേമ്പിൽ പോകാതെ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള വാടക സ്ഥലങ്ങളിലേക്ക് മാറി താമസിച്ചവർ എന്നിവർക്ക് ധനസഹായം ഉൾപ്പെടെയുള്ള സഹായം നൽകണമെന്നും,തീരദേശത്ത് ശാശ്വത പരിഹാരം എന്ന നിലക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കപ്പെട്ട കടൽഭിത്തി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും, സൗജന്യ റേഷൻ ഉടനെ പ്രഖ്യാപിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ ,പി പി ഉമ്മർ,അഡ്വ.വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ടി കെ അബ്ദുൾ റഷീദ്, വി കെ എം ഷാഫി, വി പി ഹുസൈൻ കോയ തങ്ങൾ, എ വി അഹമ്മദ്, എം കെ അൻവർ, ഇ നൂറുദ്ദീൻ പ്രസംഗിച്ചു