09 May 2024 Thursday

കനത്ത മഴയില്‍ നെല്ലിശ്ശേരിയില്‍ സ്കൂള്‍ മതില്‍ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി

ckmnews

കനത്ത മഴയില്‍ നെല്ലിശ്ശേരിയില്‍ സ്കൂള്‍ മതില്‍ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി


ചങ്ങരംകുളം:മേഖലയില്‍ രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന കനത്ത മഴയില്‍ നെല്ലിശ്ശേരിയില്‍ സ്കൂള്‍ മതില്‍ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.ഇന്ന് പുലര്‍ച്ചെയാണ് നെല്ലിശ്ശേരി എയുപിഎസ് സ്കൂള്‍ മതില്‍ വീണ് നെല്ലിശ്ശേരി കക്കിടിപ്പുറം റോഡില്‍ ഗതാഗതം മുടങ്ങിയത്.നാട്ടുകാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി