09 May 2024 Thursday

ലോക്ക് ഡൗണ്‍ എട്ടാം ദിവസത്തില്‍ കനത്ത മഴയിലും പോലീസിന്റെ ലോക്ക്ഡൗണ്‍ പരിശോധന തുടരുന്നു

ckmnews

ലോക്ക് ഡൗണ്‍ എട്ടാം ദിവസത്തില്‍ കനത്ത മഴയിലും പോലീസിന്റെ ലോക്ക്ഡൗണ്‍ പരിശോധന തുടരുന്നു


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കനത്ത മഴയെ അവഗണിച്ചും പോലീസിന്റെ ലോക്ക് ഡൗണ്‍ പരിശോധന കര്‍ശനമായി തുടരുകയാണ്.സംസ്ഥാനത്ത് 23 വരെ ലോക്ക് ഡൗണ്‍ നീട്ടുകയും മലപ്പുറം അടക്കം നാല് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാതലത്തില്‍ വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.എന്നാല്‍ പ്രദേശത്ത് കനത്ത മഴ തുടരുന്നത് പൊതുജനങ്ങള്‍ക്കൊപ്പം പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും കൂടുതല്‍ ആശങ്കയിലാക്കുകയാണ്.