09 May 2024 Thursday

പാവിട്ടപ്പുറം ഗാലപ്പ് വളകിലുക്കം ഓൺലൈൻ മെഹന്ദി ഫെസ്റ്റ് മത്സരം നടത്തി

ckmnews


ചങ്ങരംകുളം:വളകിലുക്കം എന്ന പേരിൽ സ്ത്രീകൾക്ക്‌ മാത്രമായി പാവിട്ടപ്പുറം ഗാലപ്പ് വളകിലുക്കം എന്ന പേരില്‍ ഓൺലൈൻ മെഹന്ദി ഫെസ്റ്റ് മത്സരം നടത്തി.പാവിട്ടപ്പുറം ഗാലപ്പ് ആർട്സ് &സ്പോർട്സ് ക്ലബ്‌ നടത്തിയ മെഹന്ദി ഫെസ്റ്റ് മത്സരത്തിൽ അനീന ഒന്നാം സ്ഥാനവും ഫിദ രണ്ടാം സ്ഥാനവും നേടി.കോവിഡ് മഹാമാരിയുടെ കാലത്ത് വന്ന ചെറിയ പെരുന്നാൾ ദിനത്തിൽ ആഘോഷങ്ങൾക്കെല്ലാം അവധി നൽകിയ കുടുംബങ്ങൾക്കായാണ്  ഗാലപ് മെഹന്ദി മത്സരം നടത്തിയതെന്നും വരും നാളുകളിൽ ഒട്ടേറെ ഓൺലൈൻ മത്സരങ്ങൾ ഇത്തരത്തിൽ നടത്തുമെന്നും കമ്മിറ്റി പ്രസിഡന്റ് കെഎം റഷീദ്, മുനീർ, സൈനു എന്നിവർ അറിയിച്ചു