09 May 2024 Thursday

കോവിഡ് ബാധിച്ച് മരിച്ച കടവല്ലൂർ സ്വദേശിനിയുടെ മൃതദേഹം സംസ്കരിച്ച് സന്നദ്ധ പ്രവർത്തകർ

ckmnews

കോവിഡ് ബാധിച്ച് മരിച്ച കടവല്ലൂർ സ്വദേശിനിയുടെ

 മൃതദേഹം സംസ്കരിച്ച് സന്നദ്ധ പ്രവർത്തകർ


ചങ്ങരംകുളം:കടവല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് വടക്കുമുറിയിൽ കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് സന്നദ്ധ പ്രവർത്തകർ.വടക്കുമുറി  വെള്ളത്തിങ്കൽ പരേതനായ മുഹമ്മദ് ഭാര്യ സൈനബ (68) യുടെ മൃതദേഹമാണ് സന്നദ്ധ പ്രവർത്തകരായ നാസർ എം.എം, റഫീഖ് കടവല്ലൂർ, മുസ്തഫ, ഹസ്സൻകുട്ടി എം, മുഹമ്മദ് ഷെറിൻ പി.എസ്, സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ ഏറ്റെടുത്ത് വടക്കുമുറി ജുമാ മസ്ജിദ് 

കബറസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചത്,ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കാലത്താണ് മരണം സംഭവിച്ചത്.