09 May 2024 Thursday

നാടിനെ കണ്ണീരിലാഴ്ത്തി നിഷാദിൻ്റെ വേര്‍പ്പാട് കിഡ്നി സംബന്ധമായ രോഗത്താൽ വീട്ടിൽ ചികിൽസയിലിരിക്കെ രോഗം മൂർഛിച്ച് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു

ckmnews

നാടിനെ കണ്ണീരിലാഴ്ത്തി നിഷാദിൻ്റെ വേര്‍പ്പാട്


കിഡ്നി സംബന്ധമായ രോഗത്താൽ വീട്ടിൽ ചികിൽസയിലിരിക്കെ  രോഗം മൂർഛിച്ച് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു 


ചങ്ങരംകുളം:ചാലിശ്ശേരി അറക്കൽ പരു വിങ്ങൽ വീട്ടിൽ നിഷാദിൻ്റെ (35)  മരണം ഗ്രാമത്തിനും  ജി.സി.സി ക്ലബ്ബിനും തീരാവേദനയായി.ഇലക്ട്രോണിക് എഞ്ചിനീറിങ്ങിൽ ബിരുദമെടുത്തതിന് ശേഷം മൂന്ന്  വർഷത്തോളം അമേരിക്കയിൽ ജോലി ചെയ്തിരുന്നു.അസുഖ ബാധിതനായതിനു ശേഷം

നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.സാമൂഹ്യ-സേവന മേഖലയിൽ സജീവമായിരുന്ന നിഷാദ് പുഞ്ചുരിയോടെയാണ്  എല്ലാവരോടും ഇടപഴകിയിരുന്നത്.


 ഏറെ ചെറുപ്രായത്തിൽ ജിസിസി ക്ലബ്ബ് അംഗമായ നിഷാദ് കായികതാരമായിട്ടിലെങ്കിലും  ഒരോ കളിയും നീരിക്ഷിച്ച് താരങ്ങൾക്ക് നൽകുന്ന മനോ ധൈര്യവും ,തന്ത്രങ്ങളും ഈ ചെറുപ്രായത്തിൽ തന്നെ   ടീമിൻ്റെ  വോളിബോൾ ,ഫുട്ബോൾ  കോർഡിനേറ്ററാക്കി.


അംഗങ്ങൾ ആർക്കും നിഷാദിൻ്റെ  പേര് ഒഴിക്കെ മറ്റൊരു പേര്  പറയാനാകുമായിരുന്നില്ല .കളിയിൽ അത്ര ശ്രദ്ധാലുവായിരുന്നു.


കൃത്യതയും , കണിശവും നിഷാദിനെ ട്രഷറായി തെരഞ്ഞെടുത്തു.  പുതിയ ക്ലബ്ബ് ഹൗസ് രൂപീകരണത്തിനായി രോഗത്തെ വകവെക്കാത്തെ മുന്നിൽ നിന്ന് ഓടി നടന്നത്  ഏവർക്കും മറക്കാൻ കഴിയാത്ത കാഴ്ചയാണ്.

ക്ലബ്ബിൻ്റെ ഒരോ വിജയങ്ങളിലും ഏറെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.


രോഗ അവസ്ഥയിൽ കഴിയുമ്പോഴും  കളിയെ പ്രോൽസാഹിപ്പിക്കുവാൻ  ഹൈസ്കൂൾ മൈതാനത്ത് വൈകീട്ട് എത്തുന്നത് പതിവ് കാഴ്ചയാണ്.


കിഡ്നി സംബന്ധമായ രോഗത്താൽ വീട്ടിൽ ചികിൽസയിലിരിക്കെ  രോഗം മൂർഛിച്ച് വ്യാഴാഴ്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.


 വെള്ളിയാഴ്ച പുലർച്ച മരണപ്പെട്ടു. ചാലിശ്ശേരി മുഹ് യുദ്ദീൻ ജുമാ മസ്ജിദ്  ഖബറസ്ഥാനിൽ  സംസ്ക്കാരം നടത്തി. ഉപ്പ ഹനീഫ ,ഉമ്മ ജമീല രണ്ട് സഹോദരിമാരും ഉണ്ട്.


നിര്യാണത്തിൽ ക്ലബ്ബ് ഓൺലൈൻ അനുശോചന യോഗം ചേർന്നു.  പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡൻ്റമാരായ  സി.വി മണികണ്ഠൻ , എം.എ.ഇക്ബാൽ ,സെക്രട്ടറി  നൗഷാദ് എന്നിവർ സംസാരിച്ചു.