09 May 2024 Thursday

ചെറിയ പെരുന്നാൾ ദിനത്തിലും സേവന പ്രവർത്തനത്തിന് ലീവ് നൽകാതെ ഉമ്മയും മകളും

ckmnews

ചെറിയ പെരുന്നാൾ ദിനത്തിലും സേവന പ്രവർത്തനത്തിന് ലീവ് നൽകാതെ ഉമ്മയും മകളും


ചങ്ങരംകുളം:ചെറിയ പെരുന്നാൾ ദിനത്തിലും സേവന പ്രവർത്തനത്തിന് ലീവ് നൽകാതെ മാതൃകയായിരിക്കുകയാണ് ഈ ഉമ്മയും മകളും. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയെടുത്തുകൊണ്ടാണ് മലപ്പുറം ജില്ലാ ട്രോമാകെയർ ചങ്ങരംകുളം യൂണിറ്റ് ലീഡർ സാജിതയും മകൾ അൻജലയും മാതൃകയായത്.കോവിഡ് തുടക്കം മുതൽ തന്നെ ഇവർ കുടുംബസമേതം ഡ്യൂട്ടിയെടുത്തിരുന്നു. കോവിഡ് കെയർ സെന്റർ പഞ്ചായത്ത്‌ ഹെല്പ്ലൈൻ, മറ്റ് പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.ഇത് വരെ പ്രയാസങ്ങൾ ഒന്നും നേരിടാത്തത് ആളുകളുടെ പ്രാർത്ഥനകൊണ്ട് മാത്രം ആണ്.ഹെൽത്ത്‌ ഇൻപെക്ടറുടെ നിർദേശപ്രകാരം പോസിറ്റീവ് ആയ ആളുകൾക്ക് മരുന്ന് മറ്റ് സഹായങ്ങൾ എന്നിവ എത്തിക്കുന്നതിനും, അണുനശീകരണം നടത്തുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും യൂണിറ്റിലെ ഓരോ അംഗങ്ങളും സജീവമായി പ്രവർത്തനം നടത്തുന്നു.