09 May 2024 Thursday

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത ബൈക്കുകളും കാറുകളും കൊണ്ട് നിറയുന്നു ഇന്ന് മാത്രം പിടിച്ചെടുത്തത് 30 ഓളം വാഹനങ്ങള്‍

ckmnews

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത ബൈക്കുകളും കാറുകളും കൊണ്ട് നിറയുന്നു


ഇന്ന് മാത്രം പിടിച്ചെടുത്തത് 30 ഓളം വാഹനങ്ങള്‍


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ പരിശോധന കര്‍ശനമാക്കിയതോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത ബൈക്കുകളും കാറുകളും കൊണ്ട് നിറയുന്നു.ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ ഇന്ന് മാത്രം ചങ്ങരംകുളം പോലീസ് പിടിച്ചെടുത്തത് 30 ഓളം വാഹനങ്ങള്‍.ഇതില്‍ ഏറെയും ബൈക്കുകളാണ്.നൂറ്കണക്കിന് ആളുകളില്‍ നിന്ന് ഇതിനോടകം ഫൈന്‍ ഈടാക്കി.നിരവധി കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വട്ടംകുളം നീലിയാടും തൃശ്ശൂര്‍ മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കോലിക്കര കടവല്ലൂരിലും ജില്ലാ അതിര്‍ത്തി പങ്കിടുന്ന മറ്റു പ്രധാന റോഡുകളിലും കര്‍ശന പരിശോധനയാണ് തുടരുന്നത്.സത്യവാങ് മൂലം കയ്യില്‍ കരുതാതെപുറത്തിറങ്ങിയവരും അനാവശ്യമായി പുറത്തിറങ്ങിയവരും അടക്കം നിരവധി പേരാണ് ദിനം പ്രതി പോലീസിന്റെ വലയില്‍ വീഴുന്നത്.കാറുകളും ബൈക്കുകളും കൊണ്ട് സ്റ്റേഷന്‍ നിറഞ്ഞിരിക്കുകയാണ്ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിയവര്‍ക്കാണ് പണി കിട്ടിയത്