09 May 2024 Thursday

ലോക്ക് ഡൗണ്‍ ആറാം ദിവസത്തിലേക്ക് പരിശോധ ശക്തമാക്കി പോലീസ്

ckmnews

ലോക്ക് ഡൗണ്‍ ആറാം ദിവസത്തിലേക്ക് പരിശോധ ശക്തമാക്കി പോലീസ്


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ ആറാം ദിവസത്തിലേക്ക് കടന്നതോടെ പരിശോധ കൂടുതല്‍ ശക്തമാക്കി പോലീസ്.നിയന്ത്രണങ്ങള്‍ മറികടന്നെത്തിയ നിരവധി വാഹനങ്ങള്‍ ഇന്നും ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.നിരവധി പേര്‍ക്ക് പിഴ ചുമത്തി.സത്യാവാങ് മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങുന്ന ബൈക്ക് യാത്രികര്‍ ആണ് ഏറെയും പോലീസിന്റെ പിടിയിലായത്.ലോക്ക് ഡൗണ്‍ പരിശോധന വരുംദിവസങ്ങളിലും കര്‍ശനമായി തുടരുമെന്ന് ചങ്ങരംകുളം സിഐ സജീവ് പറഞ്ഞു.അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും,അനുവദനീയമായ ജോലിക്ക് പോവുന്നതിനും,ആശുപത്രി ആവശ്യങ്ങള്‍ക്കും  സത്യവാങ് മൂലം കയ്യില്‍ കരുതിയവര്‍ക്ക് മാത്രമാണ് യാത്രക്ക് അനുമതി നല്‍കുന്നത്