09 May 2024 Thursday

പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് റമദാൻ റിലീഫ് വിതരണം നടത്തി

ckmnews

പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് റമദാൻ റിലീഫ് വിതരണം നടത്തി


ചങ്ങരംകുളം:പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ്,റമദാൻ റിലീഫ് നടത്തി.പഴയകാല മുസ്‌ലിം ലീഗിന്റെ പ്രവർത്തകരായ മുഹമ്മദാലി,അബ്ദുള്ള എന്ന ഉണ്ണി എന്നിവരുടെ പേരിൽ ആരംഭിച്ച സ്നേഹവർഷം എന്ന പരിപാടിയിലൂടെയാണ് റിലീഫ് നടത്തിയത്.

എല്ലാവർഷവും നടത്തിവരാറുള്ള റിലീഫ് ഇത്തവണയും മുസ്‌ലിം ലീഗിന്റെ പാവിട്ടപ്പുറം ശാഖ പ്രാബർത്തകരും മുസ്‌ലിം ലീഗ് കാരണവന്മാരുമായവരുടെ പേരിലാണ് നടത്തപ്പെടുന്നത്. ഒരു വർഷത്തേക്ക് നാലു കുടുംബങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള പദ്ധതിയാണ് സ്നേഹ വർഷം.