26 April 2024 Friday

വെളിയംകോട് ഡൊമി സിലി കെയർ സെൻ്റർ പ്രവർത്തനമാരംഭിച്ചു

ckmnews

വെളിയംകോട്  ഡൊമി സിലി കെയർ സെൻ്റർ പ്രവർത്തനമാരംഭിച്ചു


എരമംഗലം - കോവിഡ്  വ്യാപനം  വർദ്ധിക്കുന്ന  സാഹചര്യത്തിൽ വെളിയംകോട്  ഗ്രാമ പഞ്ചായത്തിൽ  ഡൊമി സിലറി  കോവിഡ്  കെയർ സെൻറർ  പ്രവർത്തനമാരംഭിച്ചു . കോവിഡ്   പോസറ്റീവ്  ആയ മറ്റ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വേണ്ടിയാണ്  കേന്ദ്രം ആരംഭിച്ചിട്ടുള്ളത്   എരമംഗലം - കളത്തിൽ പടി ദാറുസ്സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് കേന്ദ്രം  പ്രവർത്തിക്കുന്നത്  . 


കോവിഡ്  പോസറ്റീവ് ആയതിനെ തുടർന്ന് വീടുകളിൾ  നിരീക്ഷണത്തിലിരിക്കാൻ സൗകര്യമല്ലാത്തവരെയാണ് കേന്ദ്രത്തിൽ  പ്രവേശനമുള്ളത്  .


സ്ത്രീകളുൾപ്പെടെ 40 പേർക്ക്  ഒരേ സമയം നിരീക്ഷണത്തിലിരിക്കുവാനുള്ള സൗകര്യമാണ്  പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ  ഒരുക്കിയിട്ടുള്ളത് . 8 മണിക്കൂർ വീതമുള്ള  3 ഷിഫ്ടിൽ  , ചാർജ്ജ്  ഓഫീസർമാരേയും , വളണ്ടിയർമാരേയും നിയമിച്ചിട്ടുണ്ട്  . 


ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  കല്ലാട്ടേൽ  ഷംസു വിൻ്റെ നേത്യത്വത്തിൽ  കേന്ദ്രം സന്ദർശിച്ച്  അവസാന ഒരുക്കങ്ങൾ വിലയിരുത്തി . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ്  , ഹുസ്സെൻ  പാടത്തകായിൽ  , മെമ്പർമാരായ ഹുസ്സൈൻ പാടത്തകാമിൽ  റമീന ഇസ്മയിൽ ,വേണുഗോപാൽ  , സെക്രട്ടറി  കെ. കെ . രാജൻ ,  നോഡൽ  ഓഫീസർ  പ്രസാദ്  തുടങ്ങിയ പങ്കെടുത്തു .