09 May 2024 Thursday

വാടക ഒഴിവാക്കണം സർക്കാർ ഇടപെടണം:വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews


ചങ്ങരംകുളം:നാടിന്റെ നട്ടല്ലായ ചെറുകിട വ്യാപാരികൾക്ക്ലോഗ് ഡൗൺ മൂലം ജീവിത മാർഗ്ഗം തടയപ്പെട്ടിരിക്കയാണ്.

കടം വാങ്ങിയും ,ലോൺ എടുത്തു മാണ് മഹാ ഭൂരിഭാഗം പേരും അവരുടെ സ്ഥാപനം നിലനിർത്തി വരുന്നത്.ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളും പട്ടിണിയിലാണ്.അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

ഞങ്ങളെ കണ്ടില്ലന്നു നടിക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നു

ചെറുകിട കച്ചവടക്കാരെ നിലനിർത്താൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നും .

അതിന്റെ മുന്നോടിയായി രണ്ട് മാസക്കാലത്തെ വാടക തീർത്തും ഒഴിവാക്കി തരാൻ കെട്ടിട ഉടമകൾ തയ്യാറകണമെന്നും യോഗം ആവശ്യപ്പെട്ടു.കെട്ടിട ഉടമകൾക്ക് ടാക്സ് ഇനത്തിൽ ഇളവുകൾ നൽകാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നും കെ.വി.വി. ഇ.എസ്സ് ചങ്ങരംകുളം യൂണിറ്റ് സിക്രട്ടറിയേറ്റ് ഓൺ ലൈൻ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പി.പി. ഖാലിദ്. ഒ മൊയ്തുണ്ണി . കൃഷ്ണൻ നായർ. മുഹമ്മദലി പഞ്ചമി. ഉസ്മാൻ കളേഴ്സ് . ഉമർ കുളങ്ങര . കെ.വി ഇബ്രാംഹിംക്കുട്ടി . സുനിൽ ചിന്നൻ . എ.നാസർ സംബന്ധിച്ചു.