09 May 2024 Thursday

കാർഷിക അഭിവൃദ്ധിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കാവിലപ്പാടത്ത് നാട്ടുകാര്‍ രംഗത്ത്

ckmnews

കാർഷിക അഭിവൃദ്ധിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി കാവിലപ്പാടത്ത് നാട്ടുകാര്‍ രംഗത്ത്


ചങ്ങരംകുളം:കാർഷിക അഭിവൃദ്ധിക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുമായി ശാശ്വത നടപടികളുമായി മൂക്കുതല കാവിലപാടത്ത് നാട്ടുകാർ ഒത്തുചേർന്നു.മൂക്കുതല തച്ചൻക്കാട് താഴത്ത് വരെയുള്ള തോടിനോട് ചേര്‍ന്നുള്ള പുതിയ തോട് നിർമ്മാണത്തിനാണ് നാട്ടുകാര്‍ തുടക്കം കുറിച്ചത്. തച്ചൻക്കാട് താഴത്ത് മോട്ടോർ പമ്പ് സെറ്റ് വെച്ച് വെള്ളം പമ്പ് ചെയ്തു വിടാനാണ് ആലോചിക്കുന്നത്.ഭൂവുടമകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം വിട്ടുകിട്ടി.ഏകദേശം 800 മീറ്ററോളം നീളത്തിൽ അഞ്ചടി വീതിയിലാണ് തോട് നിര്‍മാണം ആരംഭിച്ചത്. തോടിനോട് ചേർന്ന് 8 അടി വീതിയിൽ ഗതാഗത സൗകര്യത്തിന് വേണ്ട സ്ഥലവും വിട്ടുകൊടുക്കുവാൻ ഭൂവുടമകൾ തയ്യാറായിട്ടുണ്ട്.