09 May 2024 Thursday

കോവിഡ് മഹാമാരിയില്‍ സൗഹാര്‍ദ്ധത്തിന് ചിറവല്ലൂരില്‍ നിന്നും മറ്റൊരു മാതൃക കോവിഡ് മൂലം മരിച്ച അഞ്ചോളം പേര്‍ക്ക് സൗജന്യമായി ഖബര്‍ ഒരുക്കി സാജനും ജെറിയും

ckmnews

കോവിഡ് മഹാമാരിയില്‍ സൗഹാര്‍ദ്ധത്തിന് ചിറവല്ലൂരില്‍ നിന്നും മറ്റൊരു മാതൃക


കോവിഡ് മൂലം മരിച്ച അഞ്ചോളം പേര്‍ക്ക് സൗജന്യമായി ഖബര്‍ ഒരുക്കി സാജനും ജെറിയും


ചങ്ങരംകുളം:കോവിഡ് മഹാമാരി പടരുകയാണ്.അപ്രതീക്ഷിതമായ നിരവധി മരണങ്ങള്‍ ആണ് ദിനം പ്രതി കാതുകളിലെത്തുന്നത്.ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ രാജ്യത്തെ ജനത ഒറ്റക്കെട്ടായി കോവിഡ് പ്രധിരോധത്തിനിറങ്ങുമ്പോള്‍ ചങ്ങരംകുളം ചിറവല്ലൂരില്‍ സൗഹാര്‍ദ്ധത്തില്‍ ചാലിച്ച സേവനപ്രവൃത്തികളില്‍ ഏര്‍പ്പെട്ട യുവാക്കള്‍ വിത്യസ്ഥരാവുകയാണ്.കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ച 2 മൃതദേഹങ്ങള്‍ക്ക് ഖബര്‍ കിളക്കുന്നതിനിടെയാണ് പാറ കണ്ടതിനെ തുടര്‍ന്ന് നിര്‍മാണം തടസപ്പെട്ടത്.ഇതോടെയാണ് ജാതിമത സങ്കല്പങ്ങൾകതീതമായ ആത്ബന്ധങ്ങൾ മനസ്സിൽ സ്നേഹത്തോടെ കാത്ത് സൂക്ഷിക്കുന്ന,സാജൻ ചിറവല്ലൂര്‍ ജെറി എന്ന വ്യക്തിയുടെ ജെസിബിയുമായി പള്ളിക്കാട്ടിൽ ഖബറൊരുക്കാൻ എത്തിയത്.ഇതിനോടകം പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ 5 ഓളം ഖബറിടങ്ങള്‍ ആണ് സാജന്‍ കുഴിച്ച് നല്‍കിയത്.സ്നേഹത്തിനും സൗഹാര്‍ദ്ധത്തിനും മുന്നില്‍ കോവിഡ് എന്ന മഹാമാരി പോലും തോറ്റ് പോവുന്നു എന്ന സന്ദേശമാണ് സാജനും ജെറിനും സമൂഹത്തിന് നല്‍കുന്നത്.