09 May 2024 Thursday

പോലീസുകാര്‍ കൊറോണ പിടിച്ച് ചാവണം കാല് തല്ലിയൊടിക്കണം വാട്ട്സപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം ഇട്ട കാഞ്ഞിരമുക്ക് സ്വദേശിക്കെതിരെ കേസ്

ckmnews

പോലീസുകാര്‍ കൊറോണ പിടിച്ച് ചാവണം കാല് തല്ലിയൊടിക്കണം


വാട്ട്സപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം ഇട്ട കാഞ്ഞിരമുക്ക് സ്വദേശിക്കെതിരെ കേസ്


എടപ്പാൾ: പോലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളിൽ വോയിസ് ക്ലിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരമുക്ക് സ്വദേശിക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ടെയ്മൻ്റ് സോണിൽ കാഞ്ഞിരമുക്ക് ഭാഗത്ത് വഴിയടച്ചതിനെ ചൊല്ലിയാണ് ആദ്യം പൊലീസിന് കൊറോണ വരണമെന്നും പോലീസിന് കൊറോണ പിടിക്കുമെന്നും സി ഐയുടെ കാൽ തല്ലിയൊടിക്കണമെന്നും പറഞ്ഞ് 55കാരൻ നവമാധ്യമങ്ങളിൽ വോയിസ് ഇട്ടത്.വോയ്സ് പ്രചരിച്ചത്  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ നടപടി