09 May 2024 Thursday

ബാരിക്കേഡുകൾ മാറ്റുന്നതായി നാട്ടുകാരുടെപരാതി ചാലിശ്ശേരിയില്‍ നീരിക്ഷണം ശക്തമാക്കി.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി -കല്ലുപുറം പാതയിൽ കവുക്കോട് പാലത്തിന് സമീപം തൃശൂർ ജില്ലാതിർത്തി കുന്നംകുളം പോലീസ് വന്ന് അടച്ച പാത ചില സാമൂഹ്യദ്രോഹികൾ വന്ന് മാറ്റിയിട്ട്  ഇരുചക്രവാഹനങ്ങളും ,മറ്റു കടന്ന് പോകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.ലോക് ഡൗൺ പ്രഖ്യാപിച്ച ദിവസമാണ് ഈ പാത അടച്ച് കെട്ടി ഇതുവഴിയുള്ള യാത്രകൾ നിരോധിച്ചിരുന്നു.ചൊവാഴ്ച രാവിലെ നാട്ടുകാർ എത്തി പാത വീണ്ടും ശക്തമായി അടച്ചു.പാലത്തിന് സമീപം പാലക്കാട് ജില്ല  അതിർത്തിയിൽ കള്ള് ഷാപ്പ് ഉള്ളതും ബാരിക്കേഡുകൾ മാറ്റുന്നതിന് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.പരാതിയെ തുടർന്ന് പോലീസ് നീരിക്ഷണം  ശക്തമാക്കി .നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ്  അറിയിച്ചു.