26 April 2024 Friday

കൃപ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പെരുമ്പടപ്പ് ഭാഗങ്ങളില്‍ നടത്തുന്ന കുടിവെള്ള വിതരണം ശ്രദ്ധേയമാവുന്നു

ckmnews


പെരുമ്പടപ്പ് :നാടിനും നാട്ടുകാര്‍ക്കും വേണ്ടി സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്ന  കൃപ ചാരിറ്റബിൾ ട്രസ്റ്റ് പെരുമ്പടപ്പിലും പരിസരപ്രദേശത്തും തുടരുന്ന സൗജന്യ കുടിവെള്ള വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു.   ട്രസ്റ്റ് ഭാരവാഹികളായ മൂസ, സുനിൽ തുടങ്ങിയവരുടെ ശ്രമഫലമായാണ് പദ്ധതി വിജയകരമായി നടക്കുന്നത്. ഈ പ്രദേശത് വറ്റി വരണ്ട കിണറുകൾ സുലഭമാണ്. റംഷാദ് സൈബർമീഡിയ, റസാഖ്, തുടങ്ങിയവരുടെ സാന്നിധ്യവും പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നുണ്ട്. പെരുമ്പടപ്പ്, ബ്ലോക്ക്‌ കിഴക്ക് ഭാഗത്തും കോടത്തൂർ ഭാഗങ്ങളിലും അധികൃതരുടെ ഇടപെടലുകൾ കൂടെ ഉണ്ടെങ്കിൽ കൂടുതൽ കാര്യക്ഷമമായി കുടിവെള്ളം ഓരോ വീടുകളിലെക്ക് എത്തിച്ചു കൊടുക്കാൻ സാധ്യമാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.