09 May 2024 Thursday

ചേലക്കടവ് കക്കുഴിയിൽ വാട്സപ്പ് കൂട്ടായ്മ റംസാൻ കോവിഡ് കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായി നിലനില്‍ക്കുന്ന ചേലക്കടവ് കക്കുഴിൽ കൂട്ടായ്മ കോവിഡ് മൂലം  പ്രയാസപ്പെടുന്നവർക്ക്  ശാരീരികവും സാമൂഹികവുമായ രീതിയിൽ ഈ പ്രതികൂലമ സാഹചര്യത്തിലും തങ്ങളാൽ കഴിയുന്ന രീതിയില്‍ റംസാൻ കോവിഡ് കിറ്റുകള്‍ വിതരണം ചെയ്തു. തൊഴിൽ  ഇല്ലാതെയും പുറത്ത് പുവാൻ കഴിയാതെയും  പ്രയാസപ്പെടുന്ന സമയത്ത് കിറ്റ് വിതരണം ഉപകാരപ്പെടുന്ന രീതിയില്‍ നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭാരവാഹികളായ  ടി എം എ ഗഫൂർ ടി വി അഷറഫ് ടി ഹൈദർ അലി, അനുബ് പറവതേൽ  എന്നിവർ പറഞ്ഞു